സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല; സ്പീക്കർ ഉദ്ഘാടനം ചെയ്യും

0
51

തൃശൂർ∙ 58ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. . മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോൽസവം ഉദ്ഘാടനം ചെയ്യും. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാലാണ് മുഖ്യമന്ത്രിക്ക് എത്താൻ കഴിയാത്തത്.

പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽ‌സവത്തിന് അരങ്ങുണരുന്നത്. ഇന്നു മുതൽ പത്തുവരെ അഞ്ചു ദിവസമാണ് കലോൽസവം നടക്കുന്നത്. 2008നു ശേഷം ആദ്യമായി പരിഷ്കരിച്ച മാന്വൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്.

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിര‌ിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികൾ, ബാ‍ഡ്ജുകൾ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാർഥികൾക്കു താമസം ഒരുക്കിയിട്ടുള്ളത്.