സൗദിയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

0
58
FILE- In this Monday, Oct. 6, 2003 file photo, Saudi Arabian capital Riyadh with the 'Kingdom Tower' photographed through a window of the 'Al-Faislia Tower' in the Saudi Arabian capital Riyadh. Saudi Arabia’s stock exchange has opened up to direct foreign investment for the first time. The decision to open up the Tadawul stock exchange on Monday comes at a crucial time for Saudi Arabia, whose revenue has taken a hit from the plunge in oil prices over the past year. The kingdom is the world’s largest exporter of crude. (AP Photo/Markus Schreiber, File)

റിയാദ്: സൗദിയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 30,39193 ഇന്ത്യക്കാരാണ് സൗദിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ആവുമ്പോള്‍ അത്‌ 32,53901 ആയി ഉയര്‍ന്നുവെന്ന് സൗദി സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

അതേസമയം രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഒരു കോടി എട്ട് ലക്ഷമായിരുന്ന വിദേശികളുടെ എണ്ണം ഒരു കോടി ആറു ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 95,000 വിദേശികളാണ് സൗദിയില്‍ മടങ്ങിയത്.