സൗദിയില്‍ വാറ്റ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

0
57
VALUE ADDED TAX red Rubber Stamp over a white background.

 

ജിദ്ദ: മൂല്യ വര്‍ധിത നികുതി വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി. ഇതുവരെ വാറ്റ് വ്യവസ്ഥകള്‍ പാലിക്കാത്ത 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് വ്യക്തമാക്കി. വാറ്റ് സംവിധാനത്തില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാതിരിക്കുക. നികുതി ഇല്ലാത്തവയ്ക്ക് നികുതി ഈടാക്കുക. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് നടപടി എടുത്തത്.

വിവിധ മേഖലകളിലായി 1,322 ലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്കും പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.