ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്നു; ഇന്ത്യ പൊരുതുന്നു

0
58


കേപ് ടൗണ്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചുമലിലേറി ഇന്ത്യ പൊരുതുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിട്ടുണ്ട്. 81 റണ്‍സുമായി പാണ്ഡ്യയും 24 റണ്‍സുമായി ഭൂവനേശ്വര്‍ കുമാറുമാണ് ക്രീസില്‍.

92 റണ്‍സില്‍ ഏഴാം വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ഒത്തുചേര്‍ന്ന ഇരുവരും ഇതുവരെയായി 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. 68 പന്തില്‍ 13 ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. 26 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വെര്‍ണന്‍ ഫിലാന്‍ഡര്‍ മൂന്നും ഡെയ്ല്‍ സ്റ്റെയ്ന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സാണെടുത്തിരുന്നത്.