ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരുങ്ങുന്നു

0
47

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് പരുങ്ങുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 4 വിക്കറ്റിന് 93 എന്ന നിലയിലാണ്. 303 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് മല്‍സരത്തില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവാന്‍ സാധ്യതയില്ല. നേരത്തെ,ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിക്ക് പിന്നാലെ 156 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെയും 101 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെയും ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ നേടിയിരുന്നു. 7ന് 649 എന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.