ഉണ്ണി മുകുന്ദനെതിരായ പീഢനകേസ്: യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമം നിരീക്ഷണത്തില്‍

0
79

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം പൊലീസ്‌ നിരീക്ഷണത്തില്‍. യുവതിയുടെ പരാതി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുമെന്നും പൊലീസ്‌ അറിയിച്ചു.
പരാതി നല്‍കിയ യുവതി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ശക്തമാക്കാന്‍ പൊലീസ്‌ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ പേരും വിവരങ്ങളും പരസ്യപ്പെടുത്തിയ മാധ്യമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചുവരികയാണ്.
ഉണ്ണി മുകന്ദന്‍ ഒന്നാം പ്രതിയും നിര്‍മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയും   എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനായ വ്യക്തി മൂന്നാം പ്രതിയുമായാണ് പൊലീസ്‌ കേസെടുത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുന്നുവെന്നാണ് യുവതി എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.