എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ തള്ളി എം.എം ഹസന്‍; ബല്‍റാമിനെ കോണ്‍ഗ്രസ് താക്കീത് ചെയ്‌തേക്കും

0
66

 

തിരുവനന്തപുരം: വി.ടി ബല്‍റാമിന്റേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. വ്യക്തിപരമായി പോലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വി.ടി ബല്‍റാമിനെ നേരില്‍ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിന് കോണ്‍ഗ്രസ് നേതൃത്വം താക്കീത് നല്‍കിയേക്കും. വിവാദമുണ്ടായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് ബല്‍റാം വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തില്‍ ബല്‍റാമിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ പൊതു നിലപാട്.