ഐ.എസ്.എല്‍; എടികെയെ കീഴടക്കി ബെംഗലൂരു പോയിന്റ് പട്ടികയില്‍ ഒന്നാമത്

0
59

ബെംഗളൂരു: എടികെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. 39-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയാണ് ബെംഗലൂരുവിന്റെ വിജയ ഗോള്‍ നേടിയത്.

ഗോള്‍ തിരിച്ചടിക്കാനുള്ള എടികെയുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വിജയത്തോടെ 18 പോയിന്റ് നേടിയാണ് ബെംഗലൂരു ഒന്നാമതെത്തിയത്. ബെംഗലൂരുവിന്റെ ആറാമത്തെ വിജയമാണിത്.