ഐ.എസ്.എല്‍; ചെന്നൈയിന്‍-ഡല്‍ഹി മത്സരം സമനിലയില്‍

0
61

ഡല്‍ഹി: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഡല്‍ഹി ഡൈനമോസിന് സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. ചെന്നൈയ്ക്കായി ജെ.ജെ ലാല്‍പെകുല രണ്ട് ഗോളുകള്‍ നേടി. ഡേവിഡും ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിയെ സമനിലയിലേക്ക് എത്തിച്ചത്.

24-ാം മിനുറ്റില്‍ ഡേവിഡിന്റെ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ 42-ാം മിനുറ്റില്‍ ജെജെ പെകുല ചെന്നൈയിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ വീണ്ടും ഡല്‍ഹിയുടെ വലകുലുക്കി ചെന്നൈയിന്‍ മുന്നിലേത്തി. വിജയം ഉറപ്പിച്ച ചെന്നൈയിന് തിരിച്ചടി നല്‍കി മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ ഡല്‍ഹി സമനില പിടിക്കുകയായിരുന്നു.