കനത്ത മൂടല്‍മഞ്ഞ്; വാഹനാപകടത്തില്‍ ഡല്‍ഹിയില്‍ നാല് മരണം

0
54

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ദിവസങ്ങളായി കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ട്രെയിന്‍- വ്യോമഗതാഗതം താറുമാറായിരുന്നു. മൂടല്‍മഞ്ഞ് മൂലം ഞായറാഴ്ച 28 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകള്‍ വൈകിയോടുകയാണ്. വ്യോമഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്.