കാറപകടം: പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

0
63

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പവര്‍ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവ് മരിച്ചു. സാക്ഷിമിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

പുലര്‍ച്ചെ നാല് മണിയോടെ ഡല്‍ഹി-ചണ്ഡിഗഡ് ദേശീയ പാതയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. സാക്ഷിമിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേര്‍ സംഭവസ്ഥലത്ത് തന്നെ മരച്ചു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല . ഹരീഷ്,ടിങ്കു,സൂരജ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പാനിപ്പത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു താരങ്ങള്‍.അതേസമയം മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പികള്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്ന വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് സാക്ഷം മെഡല്‍ നേടിയത്.