ജയസൂര്യ ചിത്രം ക്യാപ്​റ്റനിലെ ആദ്യ ഗാനം എത്തി

0
68

ജയസൂര്യ നായകനായെത്തുന്ന ക്യാപ്​റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രജേഷ്​ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ ക്യാപ്​റ്റന്‍. കേരള ഫുട്​ബാളിലെ ഇതിഹാസതാരം വി.പി സത്യ​​ന്‍റെ ജീവിതമാണ് ക്യാപ്​റ്റനിലൂടെ പറയുന്നത്.

പി.ജയചന്ദ്രന്‍ ആലപിക്കുന്ന ഗാനത്തിന്​ വിശ്വജിത്താണ്​ സംഗീതം നല്‍കിയിരിക്കുന്നത്​. നിതീഷ്​ നഡേരി, സ്വാതി ചക്രബര്‍ത്തി എന്നിവരുടേതാണ്​ വരികള്‍.

​ഗുഡ്​വില്‍ എന്‍റര്‍​ടെയ്​ന്‍മെന്‍സിന്‍റെ ബാനറില്‍ ടി.എല്‍. ജോര്‍ജാണ് നിര്‍മിക്കുന്നത്. അനുസിത്താരയാണ്​ നായിക. ദീപക്​, രഞ്​ജി പണിക്കര്‍, സിദ്ധിഖ്​, നിര്‍മല്‍ പാലാഴി തുടങ്ങിയ​വരോടൊപ്പം നൂറോളം ഫുട്​ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്​.