തിരിച്ചുവിളിച്ച പാക് സ്ഥാനപതിയെ വീണ്ടും നിയമിച്ച് പാലസ്തീന്‍

0
70

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ തിരുച്ചുവിളക്കപ്പെട്ട പാകിസ്ഥാനിലെ മുന്‍ സ്ഥാനപതിയെ വീണ്ടും നിയമിച്ച് പാലസ്തീന്‍. പാലസ്തീന്‍ സ്ഥാനപതി വാലിദ് അലിയെ ആണ് വീണ്ടും തല്‍സ്ഥാനത്ത് നിയമച്ചിരിക്കുന്നത്.

ഹാഫീസ് സയീദിനൊപ്പെ വാലിദ് അബു അലി പൊതുപരിപാടിയില്‍ വേദി പങ്കിട്ടത് വിവാദമായിരുന്നു. സംഭവത്തില്‍ ഇന്ത്യ കടുത്ത അതൃപതി പാലസ്തീനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വാലിദ് അബു അലിയെ പാലസ്തീന്‍ തിരിച്ചു വിളിച്ചത്.

പാകിസ്ഥാന്‍ ഉലമ കൗണ്‍സില്‍ പാലസ്തീനുമായി നടത്തിയ ചര്‍ച്ചിയിലാണ് വാലിദ് അലിയെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചത്.