ത്യാഗരാജകീര്‍ത്തനത്തിനിടയില്‍ പരസ്യം സംപ്രേക്ഷണം ചെയ്തു; ദൂരദര്‍ശന് നിര്‍മല സീതാരാമന്റെ ശകാരം

0
62

ന്യൂഡല്‍ഹി: ത്യാഗരാജകീര്‍ത്തനത്തിനിടയില്‍ പരസ്യം സംപ്രേക്ഷണം ചെയ്ത ദൂരദര്‍ശന് മന്ത്രിയുടെ ശകാരം. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് പരസ്യം സംപ്രേക്ഷണം ചെയ്തതിനെ വിമര്‍ശിച്ചത്. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന തത്സമയ പ്രക്ഷേപണത്തിനിടെയായിരുന്നു സംഭവം.

പഞ്ചരത്‌ന കീര്‍ത്തനം അവസാനിക്കാന്‍ കാത്തിരിക്കാമായിരുന്നു. ചിന്താശൂന്യമായ നടപടിയാണ് ഇതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ ഉടന്‍തന്നെ മറുപടിയുമായി പ്രസാര്‍ഭാരതി സിഇഒ എസ്.എസ് വെമ്പട്ടിയെത്തി. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മന്ത്രി വെമ്പട്ടിയുടെ മറുപടിക്ക് നന്ദി പറഞ്ഞു. സംഗീതോത്സവം തത്സമയം നല്‍കുന്നതിനെയും മന്ത്രി അഭിനന്ദിച്ചു.

നിര്‍മല സീതാരാമന്റെ ട്വീറ്റ് വായിക്കാം,