ത്രീ കിങ് ഡേ ആഘോഷത്തില്‍ 1.4 കിലോമീറ്റര്‍ നീളമുള്ള കേക്ക്

0
73

മെക്സിക്കോ നഗരം കീഴടക്കി വമ്പന്‍ കേക്ക്. പ്രശസ്തമായ ത്രീ കിങ് ഡേ ആഘോഷത്തിന്‍റെ ഭാഗമായാണ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഏതാണ്ട് 250,000 ആളുകളാണ് നഗരചത്വരമായ സെക്കോളയില്‍ ‘റോസ്ക ഡി റെയ്സ്’ എന്നറിയപ്പെടുന്ന ബ്രിയോക് ശൈലിയിലുള്ള ഭീമന്‍ കേക്ക് കഴിക്കാനെത്തിയത്.

2,142 പാചകക്കാര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. 1.4 കിലോമീറ്റര്‍ നീളവും 8500 കിലോഗ്രാം ഭാരവുമുണ്ട്. റമ്മില്‍ കുതിര്‍ത്തെടുത്തുവച്ച പഴവര്‍ഗങ്ങളും പഞ്ചസാരയും മറ്റും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്.

പരിപാടിയില്‍ എല്ലാവരും പങ്കെടുക്കുന്നതിനായി ഈ വര്‍ഷം റോസ്ക ഡി റെയ്സ് എന്ന മധുരപലഹാരത്തിന്റെ ഒരു ഭാഗം പഞ്ചസാരയില്ലാതെ ഉണ്ടാക്കാന്‍ മെക്സിക്കന്‍ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

കടപ്പാട്:AFP