പത്​മാവതി ജനുവരി 26ന്​ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോര്‍ട്ട്​

0
79

ന്യൂഡല്‍ഹി: സഞ്​ജയ്​ ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്​മാവതി ജനുവരി 26ന്​ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോര്‍ട്ട്​. മുംബൈ മിറര്‍ ദിനപത്രമാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച്‌​ പ്രതികരിക്കാന്‍ സഞ്​ജയ്​ ലീല ബന്‍സാലിയോ നിര്‍മാതാക്കളായ വിയാകോം 18 പിക്​ചേഴ്​സോ തയാറായിട്ടില്ല.

ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കാമെന്ന്​ നേരത്തെ സെന്‍സര്‍ ബോര്‍ഡ്​ അറിയിച്ചിരുന്നു​. ഇൗ നിബന്ധന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചുവെന്നാണ്​ സൂചന.

18 ദിവസത്തിനുള്ളില്‍ സിനിമ റിലീസ്​ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നോട്ട്​ പോവുന്നുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. പത്​മാവതി തിയേറ്ററുകളിലെത്തുന്നതിനാല്‍ ജനുവരി 26ന്​ പുറത്തിറങ്ങാനുള്ള ചില ബോളിവുഡ്​ ചിത്രങ്ങളുടെ റിലീസ്​ മാറ്റിയിട്ടുണ്ട്​.
യു​എ (U/A) സ​ര്‍​ട്ട​ഫി​ക്ക​റ്റാ​ണ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സം​വി​ധാ​യ​ക​ന്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് സി​നി​മ​യ്ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​ത് എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​ല്‍ പ്ര​ധാ​ന നി​ബ​ന്ധ​ന.

ഏ​ക​ദേ​ശം അ​ഞ്ചോ​ളം മാ​റ്റ​ങ്ങ​ള്‍ മാ​ത്രം വ​രു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ത്യേ​ക സ​മി​തി നി​ര്‍​ദേ​ശി​ച്ച​ത്. ചി​ത്രം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പു​ള്ള അ​റി​യി​പ്പി​ല്‍ ച​രി​ത്രം അ​തേ​പ​ടി പ​ക​ര്‍​ത്തി​യി​രി​ക്കു​ന്നു എ​ന്ന് കാ​ണി​ക്കാ​തി​രി​ക്കു​ക, സ​തി ആ​ചാ​ര​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​ല്‍ നി​ന്ന് പ​ദ്മാ​വ​ത് എ​ന്നാ​ക്കി മാ​റ്റു​ക, ഘൂ​മ​ര്‍ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലെ വ​ര്‍​ണ​ന​ക​ള്‍ ക​ഥാ​പാ​ത്ര​ത്തി​നു ചേ​ര്‍​ന്ന​താ​ക്കി മാ​റ്റു​ക, ച​രി​ത്ര​ത്തെ അ​ടി​യാ​ള​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ച്ച​തെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ല​വ​ന്‍ പ്ര​സൂ​ണ്‍ ജോ​ഷി നേ​ര​ത്തെ പ​റ​ഞ്ഞ​രു​ന്നു.

എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ്​ അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന്​ പത്​മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്​പുത്​ കര്‍ണിസേന വ്യക്​തമാക്കി. സിനിമയുടെ റിലീസ്​ മൂലമുണ്ടാകുന്ന പ്രശ്​നങ്ങള്‍ക്ക്​ സെന്‍സര്‍ ബോര്‍ഡും ബി.ജെ.പി സര്‍ക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ്​ സംഘടന വ്യക്​തമാക്കിയിട്ടുള്ളത്​​.