ബോണക്കാട്ടെ അക്രമത്തില്‍ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ; ദേവാലയങ്ങളില്‍ ഇന്ന് ഇടയലേഖനം വായിക്കും

0
54

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളില്‍ ഇന്ന് ഇടയലേഖനം വായിക്കും. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു.

കഴിഞ്ഞ ദിവസം ബോണക്കാടും വിതുരയിലും നടന്ന സംഭവങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും.

നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെടുന്ന ഇടയലേഖനം ഞായറാഴ്ച രൂപതയ്ക്ക് കീഴിലെ ദേവാലയങ്ങളില്‍ വായിക്കും. ചൊവ്വാഴ്ച്ചയാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തിലുളള സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപവാസവും.