മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ: മുരളി ഗോപി

0
79

തിരുവനന്തപുരം: എ.കെ.ജിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് മറുപടിയുമായി നടന്‍ മുരളി ഗോപി.

സദാചാര പോലീസുകാര്‍ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാര്‍ജ് നടത്തുന്നു. അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നു. നല്ല ഓര്‍മകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥയാണെന്ന് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സദാചാര പോലീസുകാർ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാർജ് നടത്തുന്നു. അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. നല്ല ഓർമകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ!

Posted by Murali Gopy on 6 ಜನವರಿ 2018

ധാര്‍മിക ലംഘനം ആരോപിച്ച് എ.കെ.ജിക്ക് നേരെ ഒരു കോണ്‍ഗ്രസുകാരന്‍ വിരല്‍ചൂണ്ടുന്നുവെങ്കില്‍ ഗാന്ധിയെക്കുറിച്ച് പറയുമ്പോഴും അയാള്‍ നിശബ്ദത പാലിക്കണമെന്ന് മുരളി ഗോപി പറഞ്ഞു.

Nothing is more wrong than judging men of history with the morality tools of today. If a Congressman points a finger at…

Posted by Murali Gopy on 6 ಜನವರಿ 2018

എ.കെ.ജിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വിവിധ മേഖലകളില്‍ നിന്നുള്ളവരും രൂക്ഷ വിമര്‍ശനമാണ് ബല്‍റാമിനെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.