മോശം രീതിയില്‍ പെരുമാറുന്നവര്‍ കടുത്ത അച്ചടക്ക നടപടിക്കു വിധേയരാകും; പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

0
54

കൊല്ലം: പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പൊലീസ് സ്റ്റേഷനുകളില്‍ തെറിയും മര്‍ദനവും വേണ്ടെന്നും അങ്ങനെയുള്ളവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ പൊലീസിന് ഐ.എസ്.ഒ അംഗീകാരം നല്‍കിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസ്. ഇക്കാര്യം പൊലീസിന് ഓര്‍മവേണം. അത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാനും ബുദ്ധിമുട്ടാകും. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ല. കൊല്ലത്ത് ഇന്നലെ നടന്ന പൊലീസ് അതിക്രമത്തെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.