ലാലുവിനെ ജയിലിലടച്ചതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ പരിഹാസവുമായി തേജസ്വി യാദവ്‌

0
61

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരിഹാസവുമായി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിനെതിരായി ട്വിറ്ററിലൂടെ തേജസ്വി യാദവ് രംഗത്തെത്തിയിരിക്കുന്നത്. ‘വളരെ നന്ദി നിതീഷ് കുമാര്‍’- എന്നാണ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തത്.

ശനിയാഴ്ചയാണ് ആര്‍ജെഡി അധ്യക്ഷനായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. തുടര്‍ന്നായിരുന്നു നിതീഷിനെതിരെ പരിഹാസവുമായി തേജസ്വിയെത്തിയത്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിതീഷ് കുമാര്‍ നേതൃത്വം നല്കിയിരുന്ന മഹാസഖ്യം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നീട് മഹാസഖ്യം പിളരുകയും നിതീഷ് എന്‍ഡിഎ യിലേക്ക് ചേക്കേറുകയുമായിരുന്നു. കോടതി വിധി വിശദമായി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് വിധി പ്രഖ്യാപന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞിരുന്നു.