വായു മലിനീകരണം; ചൈനയില്‍ വിവിധ കമ്പനികളുടെ 553 കാറുകള്‍ നിരോധിക്കുന്നു

0
62

ചൈനയില്‍ മലിനീകരണത്തിന് കാരണമാകുന്ന വിവിധ കമ്പനികളുടെ 553 കാറുകള്‍ നിരോധിക്കാനുള്ള സുപ്രധാനമായ തീരുമാനമെടുത്ത് അധികൃതര്‍. ചൈനീസ് വെഹിക്കിള്‍ ടെക്‌നോളജി സര്‍വ്വീസ് സെന്റര്‍റാണ് വായു മലിനീകരണം കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ചെറുകമ്പനികള്‍ മുതല്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ കാറുകള്‍ വരെ നിരോധിച്ചവയില്‍ ഉള്‍പ്പെടും. ചൈനയില്‍ മലിനീകരണതോത് വര്‍ധിപ്പിക്കുന്ന മോഡലുകള്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് നിരോധിക്കുന്നത് ഇതാദ്യമാണ്. ചൈനയില്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാന്‍ സാധിക്കാത്ത കാറുകളാണ് ഇവയെല്ലാം.

ഔഡി, ബെന്‍സ്, ഷെവര്‍ഷെ, ചെറി എന്നിവരാണ് നിരോധനത്തില്‍പ്പെട്ട പ്രമുഖ കമ്പനികള്‍. പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ചൈനയുടെ ശ്രമം.