വാഹന മോഷണത്തിനെതിരെ ജാഗ്രത പുലര്‍ത്തണം

0
65

റാസല്‍ഖൈമ: വാഹന കവര്‍ച്ച തടയുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. വാഹനങ്ങള്‍ സംരക്ഷിക്കുന്നതിന് ഉടമകളും ഡ്രൈവര്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് മേജര്‍ മാനിഅബ്‌നു ഫാരിസ് അല്‍ ഖാത്തിരി പറഞ്ഞു. പണവും രേഖകളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക. വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

വാഹന മോഷണം തടയുന്നതിനായി വെഹിക്കില്‍ തെഫ്റ്റ് എന്ന പേരില്‍ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് റിലേഷന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍,പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.