വിലത്തകര്‍ച്ച; യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് നിരത്തി കര്‍ഷക പ്രതിഷേധം

0
46

ഉത്തര്‍പ്രദേശ്: ഉരുളക്കിഴങ്ങിന്റെ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കും നിയമസഭയ്ക്കും മുന്നില്‍ ഉരുളക്കിഴങ്ങ് നിരത്തി കര്‍ഷകരുടെ പ്രതിഷേധം. 100 കിലോ ഉരുളക്കിഴങ്ങിന് 487രൂപ താങ്ങു വില പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം.

കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള നിയമസഭയിലും മുഖ്യമന്ത്രിയുടെ വസതിയിലും കനത്ത മൂടല്‍ മഞ്ഞിന്റെ മറവിലാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ചത്. വാഹനങ്ങള്‍ കടന്നു പോയതോടെ ഉരുളക്കിഴങ്ങ് ചതഞ്ഞരഞ്ഞ് വൃത്തികേടായിരിക്കുകയാണ്.