ഷോണ്‍ മാര്‍ഷിനും മിച്ചല്‍ മാര്‍ഷിനും സെഞ്ച്വറി; ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍

0
67


സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലാം ദിനമായ ഇന്ന് അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സഹോദരന്‍മാരായ ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും സെഞ്ച്വറി നേടി. ഷോണ്‍ 156ഉം മിച്ചല്‍ 101ഉം റണ്‍സെടുത്തു. നേരത്തെ ഉസ്മാന്‍ ഖവാജ 171 റണ്‍സെടുത്തിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി മോയീന്‍ അലി രണ്ട് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാസണ്‍ ക്രെയ്ന്‍, കുറാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇതോടെ ഓസ്‌ട്രേലിയ 303 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടി. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 346 റണ്‍സാണെടുത്തിരുന്നത്.