ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിന് തുടക്കം

0
62

ദോഹ: ഖത്തറിലെ പ്രശസ്തമായ ഷോപ്പിങ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തറിന് തുടക്കം. രാജ്യത്തെ പ്രധാന 13 ഷോപ്പിങ് മാളുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി ഏഴ് വരെയാണ് ഫെസ്റ്റിവല്‍. പൊതു സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവലില്‍ അമ്പത് ശതമാനം വിലക്കിഴിവും മറ്റ് ഓഫറുകളും ലഭിക്കും. നാല്‍പ്പത് ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളും ഫെസ്റ്റിവലില്‍ ഒരിക്കിയിട്ടുണ്ട്. ചെറുകിട ഷോപ്പുകള്‍ക്ക് പ്രാധ്യാനം നല്‍കുന്നുവെന്നതാണ് ഷോപ്പ് ഖത്തറിന്റെ മറ്റൊരു സവിശേഷത.