സംസ്ഥാനത്ത് റോഡപകടങ്ങളില്‍ വന്‍ കുറവ്

0
57

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും അതു മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞതായി കണക്കുകള്‍. 2017 ല്‍ 38462 അപകടങ്ങളാണ് ഉണ്ടായത്. 2016 ല്‍ 39420 ആയിരുന്നു ഇത്. റോഡപകടങ്ങളില്‍ മരക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 4287 പേരുടെ ജീവന്‍ റോഡുകളില്‍ പൊലിഞ്ഞപ്പോള്‍ 2017 ല്‍  ഇത് 4035 ആയി കുറഞ്ഞു.

പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടായതായി പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. 2016 ല്‍ 30100 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008 ല്‍ നിന്നും 12840 ആയും കുറഞ്ഞു.

റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പാക്കിയ വിവിധ പരിപാടികളാണ് അപകടങ്ങളുടെ എണ്ണം കുറച്ചത്.