സിപിഎം: കൊല്ലത്ത് ബാലഗോപാല്‍ തുടരും, മലപ്പുറത്ത് മോഹന്‍ദാസ്

0
59

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി വീണ്ടും കെഎന്‍.ബാലഗോപാലിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ബാലഗോപാല്‍ സെക്രട്ടറിയാകുന്നത്. ഇ.എന്‍.മോഹന്‍ദാസ് ആണ് മലപ്പുറം ജില്ലാ സെക്രട്ടറി.

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവടക്കം 11 പുതുമുഖങ്ങളടങ്ങിയതാണ് പുതിയ മലപ്പുറം
ജില്ലാ കമ്മിറ്റി. 37 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, ടിപി സത്യന്‍, വിടി സോഫിയ, എന്നിവരാണ് മറ്റ്‌ പുതുമുഖങ്ങള്‍.