‘സ്വന്തം വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ല’; ട്രോളുകള്‍ക്കെതിരെ കണ്ണന്താനം

0
55

തിരുവനന്തപുരം: സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ മറ്റൊരു കാര്യങ്ങളിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിക്കുകയും പരിഹസിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ സംവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

‘എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാലും ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല- കണ്ണന്താനം പറഞ്ഞു. മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം , പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.