അപ്രീലിയ എസ്‌ആര്‍ 125 വരുന്നു

0
174

അപ്രീലിയ എസ്‌ആര്‍ 150 പ്രതീക്ഷിച്ച വിജയം കൈവരിച്ചതോടെ എസ്‌ആര്‍ സീരിസില്‍ പുതിയ മോഡലുമായി പിയാജിയോ എത്തുന്നു. എസ്‌ആര്‍ 150-യുടെ രൂപത്തില്‍ മാറ്റമില്ലാതെ എന്‍ജിന്‍ കരുത്ത് അല്‍പം കുറച്ച്‌ എസ്‌ആര്‍ 125 മോഡലാണ് അപ്രീലിയ ഇന്ത്യയിലെത്തിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് സാധ്യത.

ഔദ്യോഗിക അവതരണത്തിന് മുന്നേ എസ്‌ആര്‍ 125 സ്കൂട്ടറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇതുപ്രകാരം ബ്ലൂ, സില്‍വര്‍ നിറങ്ങളിലാണ് പുതിയ സ്കൂട്ടറിന്റ വരവ്.

അപ്രീലിയ എസ്‌ആര്‍ 125-ന്റെ പ്രധാന സവിശേഷതകള്‍.

പുതിയ ബോഡി ഗ്രാഫിക്സ്
സിംഗിള്‍ ടോണ്‍ ബ്ലാക്ക് കളര്‍ സീറ്റ്
ബട്ടര്‍ ഫ്ളൈ രൂപത്തിലുള്ള ഹെഡ്ലാംമ്ബ്
ട്വിന്‍ പോഡ് അനാലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
14 ഇഞ്ച് അലോയി വീല്‍
125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍
10.05 ബിഎച്ച്‌പി പവര്‍
10.6 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 90-100 കിലോമീറ്ററായിരിരിക്കും പരമാവധി വേഗത.

45-50 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും.

നിലവില്‍ എസ്‌ആര്‍ 150-ക്ക് 68,463 രൂപയും റേസ് എഡിഷന് 71,555 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇതിനെക്കാള്‍ കുറഞ്ഞ വിലയിലാണ് എസ്‌ആര്‍ 125 വിപണിയിലെത്തുക. 60,000-63,000 രൂപയ്ക്കുള്ളിലായിരിക്കും ഏകദേശ വിപണി വില.