അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ ഉറപ്പുവരുത്തുന്നതിനും റേഷന്‍ കടത്ത് തടയുന്നതിനും ഇ-പോസ് മെഷീന്‍

0
68

തിരുവനന്തപുരം: അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ ഉറപ്പുവരുത്തുന്നതിനും റേഷന്‍ കടത്ത് തടയുന്നതും ലക്ഷ്യമിട്ട് റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കില്‍ 50 റേഷന്‍ കടകളിലാണ് ഇ-പോസ് മെഷീന്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ 14335 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ ഉപയോഗിച്ച് റേഷന്‍ വിതരണം തുടങ്ങും.

ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷന്‍ വിതരണം നടത്തുന്നത്. ഇ പോസ് മെഷീനിലേക്ക് ആവശ്യമായ ഡേറ്റ തയാറാക്കുന്നതു നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ്.

ഇ-പോസിന്റെ പ്രവര്‍ത്തനം
ഇ-പോസ് എന്നാല്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷന്‍ വിതരണം ചെയ്യുക. റേഷന്‍ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനില്‍ വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാബേസില്‍ നിന്ന് അര്‍ഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റ്ഔട്ട് നല്‍കുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ സന്ദേശവുമെത്തും.