ആധാര്‍ വില്‍പ്പന: പുറത്തു വന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രം, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍: മാധ്യമപ്രവര്‍ത്തക

0
58

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് അജ്ഞാത ഏജന്റുമാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് താന്‍ പുറത്തുകൊണ്ടുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും മാധ്യമപ്രവര്‍ത്തക തചന ഖൈര വ്യക്തമാക്കി. എന്‍ഡിടിവിക്കുനല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ പത്രം നടത്തിയ അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന യുഐഡിയുടെ നിയമസാധുതയാണ് അന്വേഷണത്തിലൂടെ പുറത്തായിരിക്കുന്നത്. വരും ദിവസങ്ങളില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും രചന ഖൈര പറഞ്ഞു.