ഇന്‍ഡിഗോ എയര്‍ലൈന്‍സ്: മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തുന്നു

0
63

മസ്‌കത്ത്: കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ താത്കാലികമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ത്തിവയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെക്കുന്നത്. ഇതിനു പകരമായി മസ്‌കത്ത് തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.