ഓട്ടോറിക്ഷാ സര്‍വീസുമായി ഇന്ത്യയില്‍ വീണ്ടും ഊബര്‍

0
62

ടാക്‌സി സേവനമൊരുക്കുന്ന ഊബര്‍ ഇന്ത്യയില്‍ ഓട്ടോറിക്ഷാ സര്‍വീസ് പുനരാരംഭിക്കുന്നു. ബെംഗളൂരു, പുണെ നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ സേവനമെത്തിക്കുക.

നേരത്തെ ഓട്ടോ സര്‍വീസ് തുടങ്ങിയെങ്കിലും 2016 മാര്‍ച്ചില്‍ അത് അവസാനിപ്പിച്ചിരുന്നു. ടാക്‌സി സേവന രംഗത്തെ ഇന്ത്യന്‍ കമ്പനിയായ ഒലാ കാബ്സും ഓണ്‍ലൈനിലൂടെ ഓട്ടോ വിളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.