ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ചു; 4-0ന് ആഷസ്

0
56


സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ചു. ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സിന് പുറത്തായി. ഇതോടെ പരമ്പര 4-0ന് ഓസ്‌ട്രേലിയ നേടി.

58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടിനും 38 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോവിനു മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി പാറ്റ് കമ്മിന്‍സ് നാലും നതാന്‍ ലയണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

പാറ്റ് കമ്മിന്‍സ് മാന്‍ ഓഫ് ദ മാച്ചും ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാന്‍ ഓഫ് ദ സീരീസുമായി.

പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ട് അല്പമെങ്കിലും പൊരുതിയത്. ടെസ്റ്റ് സമനിലയിലവസാനിച്ചിരുന്നു. ബാക്കി പരമ്പര മുഴുവന്‍ ഇംഗ്ലണ്ടിന്റേത് ദയനീയ പ്രകടനമായിരുന്നു.