കായല്‍ കയ്യേറ്റം: ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

0
63

ന്യൂഡല്‍ഹി : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. കേസ് പഴയ ബെഞ്ച് തന്നെ പരിഗണിക്കും. തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന വിധി തെറ്റാണെന്നും. തനിക്കെതിരെയുള്ള ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് തോമസ് ചാണ്ടിക്കെതിരെ ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. മാര്‍ത്താണ്ഡം കായലിലെ ഭൂമി തോമസ് ചാണ്ടി കൈയ്യേറിയതായും. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലം അനധികൃതമായി നികത്തിയെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌
റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു
തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മന്ത്രി എന്ന നിലയില്‍ ഒരാള്‍ക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകുമെന്ന് ചോദിച്ച കോടതി. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും വിമര്‍ശിച്ചിരുന്നു.