കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

0
72


കൊച്ചി: പനങ്ങാട്‌ വീപ്പയ്ക്കുള്ളില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത്. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു വീപ്പ. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് നിഗമനം. സ്ത്രീയുടെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക സൂചന.

മാസങ്ങള്‍ക്ക് മുമ്പ് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്‌ക്കെത്തിക്കുകയായിരുന്നു. കരയ്‌ക്കെത്തിച്ച ശേഷവും വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്. അസ്ഥികൂടത്തിന് ശാസ്ത്രീയപരിശോധന ആവശ്യമാണെന്നാണ് പൊലീസ് അറിയിച്ചു.

നേരത്തെ നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍ നിറച്ചിരുന്നതിന് സമാനമായ കല്ലുകളാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.