കുവൈത്തിലെ അനധികൃത കിന്റര്‍ ഗാര്‍ഡനുകള്‍ക്ക് ഇനി വെള്ളവും വെളിച്ചവും ഇല്ല

0
51

കുവൈത്ത്: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കിന്റര്‍ഗാര്‍ഡനുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള ജല, വൈദ്യുത കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അനധികൃത സ്ഥാപനങ്ങള്‍ കര്‍ശന നടപടിയുടെ പശ്ചാത്തലത്തില്‍ നിയമവിധേയമാക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നതെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹസന്‍ കദേം പറഞ്ഞു. സാമൂഹിക വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ എല്ലാ കിന്റര്‍ ഗാര്‍ഡനുകളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 200 കിന്റര്‍ ഗാര്‍ഡനുകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹസന്‍ കദേം പറഞ്ഞു.അതേസമയം അനുമതിയുള്ള സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.