കേപ് ടൗണ്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

0
74

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ബോളിങ്ങിനു മുന്നില്‍ അടിപതറിയ ഇന്ത്യക്ക് 72 റണ്‍സ് തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ അടിപതറുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവതെ 135 റണ്‍സിന് ഇന്ത്യ അടിയറവ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറിനു മുന്നില്‍ ഇന്ത്യയുടെ കരുത്തരായ ബാറ്റിങ് നിരയ്ക്ക് നില തെറ്റുന്ന കാഴ്ചയാണ് കണ്ടത്.ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് ഫിലാന്‍ഡര്‍ പിഴുതത്. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മോര്‍ക്കലും റബാദയും ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഹാര്‍ദിക് പാണ്ഡ്യ ഒരു റണ്‍സ് മാത്രമാണ് നേടിയത്. അശ്വിന്‍ 27 റണ്‍സിനും വീണു,

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പേസ് പടയ്ക്ക് മുന്നില്‍ അടിപതറുന്ന ദക്ഷിണാഫ്രിക്കയെ ആയിരുന്നു കണ്ടത്. ഇതോടെ 130 റണ്‍സ് എടുത്ത് ദക്ഷിണാഫ്രിക്ക 208 റണ്‍സ് വിജയ ലക്ഷ്യം മുന്നോട്ട് വെച്ച് ഇന്നിങ്‌സ് അവസാനിപ്പിച്ചു.