ജാലിയന്‍വാലബാഗ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
92

കൊച്ചി: സ്‌റ്റോറിസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകനായ അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്യുന്ന ജാലിയന്‍വാലബാഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. നടന്‍ വിജയ് സേതുപതി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ജാലിയന്‍വാലാബാഗിന്റെ നിര്‍മ്മാണം ഒരു മെക്‌സിക്കന്‍ അപാരതയുടെ കോ പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ സഹ സംവിധായകനായിരുന്നു അഭിനേഷ് അപ്പുക്കുട്ടന്‍.