ട്രംപ് സ്വന്തം ഹോട്ടല്‍ ഷൂട്ടിങിന് വിട്ടുകൊടുത്തു; ഒരു സീനില്‍ അഭിനയിപ്പിക്കണമെന്ന ഉപാധിയോടെ !

0
56

ഡൊണാള്‍ഡ് ട്രംപ്. വിവാദങ്ങള്‍ വിട്ടൊഴിയാത്ത അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അത് സത്യമാണ്.

‘ഹോം എലോണ്‍ 2’ എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ ക്രിസ് കൊളംബസ് തിരഞ്ഞെടുത്തത് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതിലുള്ള ഹോട്ടലായിരുന്നു. ഹോട്ടലിന്റെ ചിത്രീകരണ അനുമതി നല്‍കണമെങ്കില്‍ സിനിമയില്‍ ഒരു സീനിലെങ്കിലും തന്നെ ഉള്‍പ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അഭിനയിപ്പിക്കാമെന്ന് സമ്മതിച്ചതോടെ തന്റെ ഹോട്ടല്‍ കെട്ടിടം മുഴുവന്‍ ഷൂട്ടിങിനായി അദ്ദേഹം വിട്ടുകൊടുക്കുകയായിരുന്നു.