ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു; ഇന്ത്യ ആറിന് 77

0
72


കേപ് ടൗണ്‍: ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ കേപ് ടൗണ്‍ പിച്ചില്‍ ഇന്ത്യ തകരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ജയിക്കാന്‍ 208 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ഇന്ത്യ ആറിന് 77 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ് ലി പിടിച്ചുനില്‍ക്കുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും വെര്‍ണന്‍ ഫിലാന്‍ഡറിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. ശിഖര്‍ധവാന്‍(16), മുരളി വിജയ്(13), ചേതേശ്വര്‍ പൂജാര(4), രോഹിത് ശര്‍മ(10), ഹാര്‍ദിക് പാണ്ഡ്യ(1) എന്നിവര്‍ പവലിയിനിലേയ്ക്ക് ഒന്നിനുപിന്നാലെ ഒന്നായി മാര്‍ച്ച് നടത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വെര്‍ണന്‍ ഫിലാന്‍ഡര്‍ മൂന്നും മോര്‍ക്കല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. കഗീസോ റബാഡ ഒരു വിക്കറ്റ് നേടി.

നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സിന് പുറത്തായിരുന്നു.