മലപ്പുറം കോട്ടയ്ക്കലില്‍ ഭിന്നലിംഗക്കാരിയ്ക്കുനേരെ ആക്രമണം; നിലത്തിട്ടു ചവിട്ടി, വസ്ത്രം വലിച്ചു കീറി

0
101

മലപ്പുറം: സംസ്ഥാനത്ത് ഭിന്നലിംഗക്കാര്‍ക്കുനേരെയുള്ള അക്രമം തുടര്‍ച്ചയാകുന്നു. ഞായര്‍ രാത്രി മലപ്പുറം കോട്ടയ്ക്കലില്‍ ലയ എന്ന ഭിന്നലിംഗക്കാരിയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്.

രാത്രി എട്ടുമണിയോടെ കോട്ടയ്ക്കല്‍ ടൗണിലെത്തിയ ലയയെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. ലയയെ നിലത്തിട്ടു ചവിട്ടിയ അക്രമികള്‍ വസ്ത്രം വലിച്ചു കീറുകയും ചെയ്തു