മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി രവിശങ്കര്‍ പ്രസാദ്

0
59

ന്യൂഡല്‍ഹി: പണം കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ആധാറിന്റെ സുരക്ഷിതത്വവും രാജ്യത്തിന്റെ വികസനവും നോക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

യു.ഐ.ഡി.എ.ഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തിയ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് 500 രൂപ കൊടുത്താല്‍ ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വാര്‍ത്ത ട്രിബ്യൂണ്‍ പത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.