യു.പിയില്‍ ഹജ്ജ് കമ്മിറ്റി ഓഫീസിനു പിന്നാലെ പോലീസ് സ്റ്റേഷനുകള്‍ക്കും ഇനി കാവി നിറം

0
71

ഉത്തര്‍പ്രദേശ്: ലഖ്‌നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന് കാവിനിറം നല്‍കിയതിനുപിന്നാലെ പോലീസ് സ്റ്റേഷനുകളിലും കാവി നിറം നല്‍കാന്‍ യോഗി സര്‍ക്കാരിന്റെ തീരുമാനം. തലസ്ഥാനത്തെ 80 വര്‍ഷം പഴക്കമുള്ള പൊലീസ് സ്റ്റേഷനാണ് ആദ്യഘട്ടത്തില്‍ കാവി നിറം അടിക്കുന്നത്.

മഞ്ഞയും ചുവപ്പും നിറമുള്ള പെയിന്റ് മാറ്റിയാണ് കാവി പെയിന്റ് അടിക്കുന്നത്. 1939 ല്‍ സ്ഥാപിതമായതാണ് ഈ പൊലീസ് സ്റ്റേഷന്‍. പൊലീസ് സ്റ്റേഷന്റെ വാര്‍ഷികാഘോഷപരിപാടിക്ക് മുന്നോടിയായി പെയിന്റ് മാറ്റിയടിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ഡി കെ ഉപാധ്യായ പറയുന്നു. അതിശൈത്യമായതിനാല്‍ ജോലികള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് ശേഷം ജോലി ആരംഭിക്കുമെന്നും ഉപാധ്യായ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു.