വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ്ന്‍റെ പ്രമോ വീഡിയോ എത്തി

0
91

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ് എന്ന സിനിമയുടെ ആദ്യ പ്രമോ വീഡിയോ പുറത്ത്.

‘ആരണ്യ കാണ്ഡം’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി എത്തുന്നത്. സമാന്ത, രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരാണ് മറ്റുതാരങ്ങൾ.

സംഗീതം യുവൻ ശങ്കർരാജ. ത്യാഗരാജൻ കുമാരരാജ, മിസ്കിൻ, നളൻ കുമാരസാമി, നീലൻ കെ. ശേഖർ എന്നിവരാണ് തിരക്കഥ. ചിത്രം ഈ വർഷം പുറത്തിറങ്ങും.