വിമലിന്‍റെ കര്‍ണനില്‍ പൃഥ്വിരാജല്ല പകരം വിക്രം

0
115

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ പൃഥ്വിരാജിന് പകരം കേന്ദ്ര കഥാപാത്രമായി വിക്രം എത്തുന്നു.ആദ്യം കര്‍ണനിലെ കേന്ദ്ര കഥാപാത്രമായി തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു.

മഹാവീര്‍ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. 300 കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുകയും 2019 ഡിസംബറില്‍ കര്‍ണന്‍ പുറത്തിറങ്ങുകയും ചെയ്യും

ഹിന്ദിയടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും. വിമല്‍ തന്നെയാണ് വിക്രം നായകനാകുന്ന വിവരം ഫെയസ്ബുക്കില്‍ പ്രഖ്യാപിച്ചത്.