വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം സ്ത്രിയുടേത്: പോലീസ് അന്വേഷണം തുടരുന്നു

0
101

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് സ്ഥിരീകരണം. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം 30 വയസ്സുള്ള സ്ത്രീയുടേതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമല്ല. മൃതദേഹത്തില്‍ നിന്ന് ഒരു അരഞ്ഞാണവും കണ്ടെത്തി.

ഇന്നു രാവിലെയാണ് വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടമാണെന്ന് കണ്ടെത്തിയത്. .മാസങ്ങള്‍ക്ക് മുമ്പ് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്കെത്തിക്കുകയായിരുന്നു. കരയ്ക്കെത്തിച്ച ശേഷവും വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്. അസ്ഥികൂടത്തിന് ശാസ്ത്രീയപരിശോധന ആവശ്യമാണെന്നാണ് പൊലീസ് അറിയിച്ചു.

നേരത്തെ നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍ നിറച്ചിരുന്നതിന് സമാനമായ കല്ലുകളാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.