സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രം; തകര്‍ക്കാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

0
83

ഇടുക്കി: സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടു. ഇത് തകര്‍ക്കാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ കൈയ്യിലെത്തിക്കുമെന്നും പിണറായി പറഞ്ഞു.