സന്തോഷ് ട്രോഫി; കേരളാ ടീമിനെ പ്രഖ്യാപിച്ചു

0
50

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജാണ് നയിക്കുക. മിഡ്ഫീല്‍ഡര്‍ സീസണാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്‍.

20 അംഗ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഏഴു പേര്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. ബെംഗളൂരുവില്‍ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നികോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18-ന് ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരളാ ടീം

  • ഗോള്‍ കീപ്പര്‍മാര്‍- മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍,
  • സ്ട്രൈക്കേഴ്സ്-സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.
  • മിഡ്ഫീല്‍ഡര്‍മാര്‍-ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍.
  • ഡിഫന്‍ഡര്‍മാര്‍-വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.