സര്‍ക്കാര്‍ അലംഭാവം; കൊച്ചി മെട്രോ പ്രതിമാസം 6.60 കോടി രൂപയുടെ നഷ്ടത്തില്‍

0
61
The final trial run of Kochi Metro rail sheduled to start its first phase of operation next week is still in progress. The final works of the 11 stations starting from Aluva to Palarivattom are progressing in quick pace. The Kochi metro is waiting to set history by opening up opportunities for hundreds of women and transgender community. Express photo by Nirmal Harindran, 7th June 2017, Cochin.

കൊച്ചി: സര്‍ക്കാര്‍ അലംഭാവത്തില്‍ കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നു. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപ. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കളക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും.

ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയില്‍ ഒരു മെട്രോയും ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയുടെ ഏക ആശ്വാസം. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ പിടിച്ചുനില്‍ക്കാറായത്. എന്നാല്‍, മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍  അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. സര്‍ക്കാര്‍ . കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മെട്രോ ടൗണ്‍ഷിപ് പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനമായി എന്ന് പറഞ്ഞിട്ട് ഒന്നര വര്‍ഷമായി. പദ്ധതിക്ക് കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.